Sunday, July 14, 2013

CHAYAM CHALICHA SANDHYA

ചായം ചാലിച്ച സന്ധ്യ നീലാകാശത്തിൽ നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്നു. പാർക്കിലെ അരണ്ട വെളിച്ചം അവിടവിടെയായി കാണാം. കുളിർമ പകരുന്ന ഇളം കാറ്റു തഴുകി കിഴക്കോട്ടു പോകുമ്പോൾ കണ്ണുകളിൽ നിദ്ര പതിയെ തലോടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അശോക്‌ ഞാനിരുന്ന സിമന്റ്‌ ബെഞ്ചിനടുത്തേക്ക് വരുന്നത് കണ്ടത്. “ദിലീപ്...താൻ തൻറെ വീട്ടുകാരെപ്പറ്റി പറയാമെന്നു പറഞ്ഞിട്ട് പറയാത്തത് എന്താണ്? ഇന്നു പറഞ്ഞേ പറ്റൂ.” അവനിൽ നിന്ന് ഒളിച്ചോടുന്നത് വൃഥാവിലാകുമെന്നു അറിയാം. എത്രനാൾ മറച്ചുവെക്കും? അന്യ നാട്ടിൽ എനിക്ക് കിട്ടിയ ഒരേയൊരു സ്നേഹിതൻ അശോകാണ്. വരുന്നതു വരട്ടെ, പറയാൻ തന്നെ തീരുമാനിച്ചു… നാലു വർഷങ്ങൾക്കു മുമ്പ് ഒരു സന്ധ്യാസമയം. പോക്കുവെയിൽ മരങ്ങളെ തഴുകി അകലെ വയൽപ്പരപ്പിൽ എത്തുമ്പോൾ സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച ഒരു പെണ്‍കുട്ടി വീട്ടിനെതിർവശത്തുള്ള അരളിപ്പൂക്കളുടെ മറവിൽ നിന്നിരുന്നു. ഞാൻ ഡിഗ്രി കോഴ്സിന് ചേർന്ന സമയമായിരുന്നു, നഗരത്തിലെ പ്രശസ്ത കോളേജിൽ. വീണ്ടും നോക്കി! സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി, മുഖം അരളിപ്പൂക്കകൾ കൊണ്ട് മറച്ചിരുന്നു. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു; “നിൻറെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച പെണ്കുട്ടിയാണെന്നാണ് പറഞ്ഞത്.കസ്തൂരിയെന്നാണത്രേ പേര്. അവളും അമ്മയും അച്ഛനുമാണ് എതിർവശത്തെ വീട്ടിൽ താമസം തുടങ്ങിയിരിക്കുന്നത്.” അടുത്തവീട് ഇതുവരെ അടഞ്ഞുകിടന്നു. അവിടെ ആരെങ്കിലും താമസിക്കാൻ വരുന്നത് എനിക്കും അമ്മയ്ക്കും സന്തോഷമുള്ള കാര്യമാണ്‌. ഞാൻ കോളേജിൽ പോകുമ്പോൾ തനിയേ വീട്ടിലിരിക്കുന്ന അമ്മക്കൊരു കൂട്ടുമായി. കസ്തുരി ...... കറുത്ത് തിളങ്ങുന്ന മിഴികളും, കേര വൃക്ഷങ്ങൾ തഴച്ചുവളർന്ന പോലുള്ള കർകൂന്തലും ചുവപ്പ് കലർന്ന വെളുപ്പ്‌ നിറവുമുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ എനിക്കോർമവന്നു. കോളേജിൽ വെച്ച് കൂടുതൽ കളിയാക്കിയാൽ പെട്ടെന്ന് കരയുന്ന തോട്ടാവാടിയായ പാവാടക്കാരി. രാവിലെ ഉറക്കമുണര്ന്നു കണികണ്ടത് കസ്തൂരിയെയായിരുന്നു. എതിർവശത്തെ ബാല്കണിയിൽ ചിരിച്ച മുഖവുമായി നില്ക്കുന്നു, എന്നെകണ്ടതോടെ വീട്ടിലേയ്ക്ക് ഓടി വരികയായിരുന്നു. “എന്റെ പേര് കസ്തുരി...ഞാൻ നിങ്ങളുടെ അയല്ക്കാരിയാണ്‌.” ഉടനേ ഞാൻ കൈകൂപ്പി.അവൾ തൊട്ടാവാടിയാണെങ്കിലും മഹാകുസൃതിയാണ്. പലതും പറഞ്ഞ് എന്നെയും അമ്മയെയും ചിരിപ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഒരു ഓണക്കാലത്ത് അവരുടെയും ഞങ്ങളുടെയും വീട്ടുമുറ്റത്ത്‌ പൂക്കളങ്ങൾ ഉണ്ടാക്കി. എന്റെ വീട്ടിൽ നിറയെ പൂക്കളുണ്ടായിരുന്നു. അവൾ രാവിലെ പൂവ് പറിക്കാൻ എത്തി. എത്താത്ത കൊമ്പിൽ ഞാൻ കയറി പൂവ് പറിച്ചുകൊടുക്കുമ്പോൾ അറിഞ്ഞുകൊണ്ട് അറിയാത്ത ഭാവത്തിൽ വിരലുകളിൽ സ്പർശിക്കും. ആ സ്പർശനത്തിൽ ഉയിർക്കൊണ്ട രോമാഞ്ചത്തെ താലോലിച്ചുകൊണ്ട്‌ അടുത്ത ദിവസത്തേക്കായി ഞാൻ കാത്തിരിക്കും! അവൾക്ക് റോസാപ്പൂക്കൾ ഇഷ്ടമായിരുന്നു. ഞാൻ റോസാപ്പൂക്കൾ എവിടെക്കണ്ടാലും പറിച്ചുകൊടുക്കാൻ മറന്നിരുന്നില്ല. സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി എൻറെ മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തുകൂട്ടി. പിന്നെ എൻറെ ജീവിതമേ അവളായിരുന്നു. അവൾക്കുവേണ്ടി ഞാൻ ജീവിച്ചു എന്ന് പറയുകയാവും ശരി. ഒരു ദിവസം സന്ധ്യാ സമയത്ത് നഗരത്തിൽ നിന്നും മടങ്ങി ഇളം ചാറ്റൽ മഴയിൽ മുങ്ങി ഞാൻ വീട്ടിൽ വന്നുകയറി. അമ്മ അപ്പോഴാണ് പറഞ്ഞത് "മോനേ, ഇന്നു കസ്തൂരിയെ പെണ്ണുകാണാൻ വന്നിരുന്നു, അയാൾക്ക് പെണ്ണിനെ നന്നായിപിടിച്ചു, നല്ല പയ്യൻ, ഒരു പക്ഷേ ഈ വിവാഹം ഉടനെ നടന്നേക്കാം." കുടിച്ചുകൊണ്ടിരുന്ന കാപ്പി ബാക്കി വെച്ചുകൊണ്ടെഴുന്നേല്ക്കുമ്പോൾ അമ്മ കാരണം തിരക്കി, സുഖമില്ലെന്ന് പറഞ്ഞു രക്ഷപ്പെട്ടപ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. കസ്തുരിയെ നഷ്ടപ്പെടുമോ എന്ന തോന്നൽ അസഹ്യമായി. രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ല. ആകെ ഒരു ഉൽസാഹക്കുറവ്. അന്ന് എത്രനേരം തലയിണയിൽ മുഖമമർത്തി കരഞ്ഞുവെന്ന് അറിയില്ല. വീട് എനിക്ക് ജയിലറപോലെ അനുഭവപ്പെട്ടു! എങ്ങനെയും രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് പുലർച്ചെ എന്റെ സ്നേഹനിധിയായ അമ്മയെ വിട്ട്, ആരും കാണാതെ ട്രെയിനിൽ നാട് വിട്ടു. ചെന്നൈ,കർണാടക,ആന്ധ്ര,ഡൽഹി എന്നിവിടങ്ങളിൽ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞു. അന്നാണ് വിശപ്പിന്റെ വിളി ആദ്യമായി അറിയുന്നത്. ദിവസവും വിശപ്പ്‌ അകറ്റാൻവേണ്ടി ഏതെങ്കിലും ഹോട്ടലിനുമുൻപിൽ എച്ചിൽ ഇലകൾക്ക് പിടിവലികൂടുന്ന തെണ്ടിപ്പിള്ളേരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു!! അന്നൊക്കെ ഞാനൊരു ഭ്രാന്തനെപ്പോലെ മുടി നീട്ടിവളർത്തി, ഒട്ടിയ കവിൾത്തടങ്ങൾ, കുണ്ടിലാണ്ട കണ്ണുകൾ, മുഷിഞ്ഞ വേഷം, ആകെ ഒരു പ്രാകൃതനെപ്പോലെയായിരുന്നു. വിഷു ദിവസം പല വീടുകളിൽ നിന്നും വയർ നിറച്ചിരുന്നു. എന്നാലും ഇപ്പോഴും സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി എന്റെ മുമ്പിൽ ഓടി എത്തുമായിരുന്നു. ഉറങ്ങീട്ടു കുറേ നളുകളായി. കണ്പോളകളിൽ നിദ്ര തഴുകിയപ്പോൾ പാർക്കിലെ സിമന്റ്‌ ബെഞ്ചിൽ മലർന്നു കിടക്കവേ ഒരു വൃദ്ധൻ എന്റെയരികിൽ വന്നു പറഞ്ഞു: "കുട്ടി ഇത്ര ചെറുപ്പത്തിലേ തെണ്ടി ശീലിക്കയാണോ? ഇതു മോശമാ. ഒരു ജോലി ചെയ്തു ജീവിച്ചുകൂടേ?” ഇതു പലപ്പോഴും ഞാൻ എന്നോട്തന്നെ ചോദിച്ചിട്ടുള്ള, ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നായി മാത്രമേ കണ്ടിരുന്നുള്ളു. എന്ത് ജോലിയാ ചെയ്യുക? "നിങ്ങൾ എനിക്കൊരു ജോലി തരാമോ?" കുറച്ചു ദിവസങ്ങൾക്കു ശേഷം ആ വൃദ്ധൻ ഒരു ജോലിയുമായി എന്നെ തേടിയെത്തി. കുറഞ്ഞ ജോലിയാണെങ്കിലും എനിക്ക് നിധി കിട്ടിയതുപോലെയായി. ഒരു ഹോട്ടലിൽ രാത്രി 9 മണിക്കു ശേഷമാണ് ജോലി, അവിടെ മുഴുവൻ തുടച്ചു വൃത്തിയാക്കുക. എല്ലാം കഴിയുമ്പോൾ കിഴക്കേമാനത്ത് സൂര്യൻ ഉയര്ത്തെഴുന്നേറ്റിരിക്കും. എന്നാലും എനിക്ക് ഒരു വിഷമവും അനുഭവപ്പെട്ടില്ല. ആ മനുഷ്യനോട് ബഹുമാനമാണ് തോന്നിയത്. ഒരുദിവസം ഞാൻ കുളിച്ചു ക്ഷേത്രത്തിൽപ്പോയി എല്ലാ ദേവന്മാരെയും കണ്ടു തൊഴുതിട്ട് പാർക്കിലേക്ക് പോയി. അപ്പോൾ ഞാൻ കണ്ട, എന്റെ എതിരെയുള്ള ബെഞ്ചിലിരിക്കുന്ന വിഷാദമൂകയായ പെണ്കുട്ടി എന്നെ അത്ഭുതപ്പെടുത്തി. എവിടെയോ കണ്ടു മറന്ന മുഖം! കൂടുതൽ നേരം ചിന്തിക്കേണ്ടി വന്നില്ല!! "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി"!!! അതേ, അത് അവൾതന്നെയായിരുന്നു. കസ്തുരി എന്നെത്തന്നെ നോക്കുകയായിരുന്നു. എന്നിൽ ഞാനറിയാതെ ഒരു പ്രതികാരാഗ്നി ഉടലെടുക്കുകയയിരുന്നു. "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച, എന്റെ ജീവിതം തകർത്ത പെണ്‍കുട്ടി". ഞാൻ അവളുടെ അടുത്തേക്ക് നടന്നു.... ഇവിടെ ഒറ്റയ്ക്ക് ഈ പാർക്കിൽ?? അവളെല്ലാം തുറന്നു പറഞ്ഞു. കസ്തുരിയുടെ ഭർത്താവിന് ഇവിടെ ഹെക്ടർ ഡേവിഡ്‌ കമ്പനിയിലായിരുന്നു ജോലി. ആറു മാസം മുമ്പ് ഒരു കാർ ആക്സിഡന്റിൽ മരിച്ചെന്നറിഞ്ഞപ്പോൾ എനിക്ക് സഹതാപം തോന്നിയെങ്കിലും മനസ്സിൽ സന്തോഷിക്കുകയായിരുന്നു. എന്റെ ജീവിതം തകർത്തതിനു ദൈവം കൊടുത്ത ശിക്ഷയായിരുന്നു ഇപ്പോൾ അവൾക്കു കിട്ടിയിരിക്കുന്നത്. ജോലി അയാളുടെതാണ് അവൾക്ക് കിട്ടിയത്. കമ്പനി ഫ്ലാറ്റിലാണ്‌ താമസിക്കുന്നത്. സമയം വളരെയേറെയായത്കൊണ്ട് പിറ്റേന്നു വൈകുന്നേരം പാർക്കിൽ എത്താമെന്നു പറഞ്ഞു. എന്നെ സ്വപ്‌നങ്ങൾ നല്കി ചതിച്ച "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി"....നിന്നെ ഞാൻ മറ്റൊരു ലോകത്തേക്ക്‌ യാത്രയാക്കും. ഞാൻ ആത്മഗതം ചെയ്തു. അന്ന് ഞാൻ വളരെ ഉത്സാഹത്തോടുകൂടി പാർക്കിലേക്കു വന്നു. "കസ്തുരി..." എന്നെയും പ്രതീക്ഷിച്ചിരിക്കുന്നതാണ് കണ്ടത്. കൂടുതൽ നേരം സംസാരിച്ചിരുന്നു. അവളുടെ അവസാന രാത്രിയായതുകൊണ്ട് ഞാൻ കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറി. സമയം 9 മണി!! പാർക്കിൽനിന്ന് യുവമിഥുനങ്ങളും കുട്ടികളും സ്വന്തം ഭവനങ്ങളിലേക്ക്‌ തിരിച്ചുപോയിത്തുടങ്ങി. "ഇന്നു ഞാൻ കസ്തുരിയുടെ ഫ്ലാറ്റിലേക്ക്‌ വരികയാണ്..അവിടെ ഇന്നു തങ്ങിയിട്ടു നാളെ പോകാം. " അവൾ സമ്മതഭാവത്തിൽ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ഡിന്നർ കഴിക്കാൻ റെസ്റ്റോറന്റിൽ കയറി ഓർഡർ നൽകുമ്പോൾ അവൾക്കിഷ്ടമുള്ളത് വാങ്ങിക്കൊടുക്കാൻ ഞാൻ മറന്നില്ല. കാരണം യേശുക്രിസ്തുവിന്റെ തിരുവത്താഴം പോലെയായിരുന്നല്ലോ അത്. അവളുടെ ഫ്ലാറ്റിൽ എത്തിയപ്പോൾ എന്നിലെ പ്രതികാരം കൂടുതൽ കരുത്താർജ്ജിച്ചു. ബെഡിൽ കിടക്കെ എല്ലാം എങ്ങനെ അവസാനിപ്പിക്കാം എന്ന് ഞാൻ ആസൂത്രണം ചെയ്യുകയായിരുന്നു. "സമയം പന്ത്രണ്ടായിക്കാണും...ഒരു നിമിഷം അവളെ സമീപിച്ചു... എല്ലാം പെട്ടെന്നായിരുന്നു, കഴുത്തിലൂടെ സാരിയിട്ടു മുറുക്കുന്ന സമയം ഞാനോർത്തു. "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച രക്തയക്ഷി.” ഞാൻ തല ഉയർത്തി അശോകിനെ നോക്കി... "അശോക്‌ പറയൂ....ഞാൻ ചെയ്തത് തെറ്റാണോ? എന്റെ ജീവിതം തകർന്നു...അമ്മ പോയി...പറയൂ അശോക്‌..” അശോക്‌ എന്റെ മുഖത്ത് നോക്കിയതല്ലാതെ യാതൊന്നും സംസാരിച്ചില്ല.....

Thursday, August 4, 2011

Dowry

സ്ത്രീധനം എന്ന വിപത്ത്

മുകേഷ് നഗരത്തിലെ ഒരു ബാങ്കിലെ മാനേജര്‍ ആണ്. വിവാഹാലോചന തകൃതിയായി നടക്കുന്നു. ബാങ്ക് ജീവനക്കാര്‍ക് വിവാഹ കമ്പോളത്തില്‍ നല്ല മാര്‍ക്കറ്റ്‌ ആണ്. മുകേഷിന്റെ demand 200 പവന്‍ ആഭരണം, നഗരത്തില്‍ ഒരു വീട്, ഒരേകര് സ്ഥലം, മുന്തിയ കാര്‍!!! അല്പം സൌന്ദര്യം കുറവനെങ്ങിലും "വിന്ദുജ" എന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ മുകളില്‍ പറഞ്ഞ കാരിയങ്ങള്‍ മുകേഷിന് സ്വന്തം!!

നാം ജീവിക്കുന്ന സമൂഹത്തില്‍ നടമാടുന്ന ജീര്‍ണതകള്‍ക്കെതിരെ വിരല്‍ ചൂണ്ടാനാണ് ഈ സംഭവം പറഞ്ഞത്. പരിഷ്കൃതമായ ഒരു സമൂഹം ധാര്‍മികത ഉള്‍കൊള്ളാന്‍ മടിക്കുന്നു. ഈ മൂല്യമില്ലയമയുടെ മൂര്ധന്യതയില്‍ പകച്ചുനില്കുന്ന ഒരു വിഭാഗമുണ്ട്. അത് പെണ്മക്കളുടെ മാതാപിതാക്കളാണ്. പ്രായപൂർത്തിയാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ഇവരുടെ നെടുവീര്പുകള്‍ ആരറിയാന്‍! ഇന്നത്തെ യുവാക്കള്‍ വിദ്യാ സംബാന്നരനെന്കിലും വിവാഹ സമയമാകുമ്പോള്‍ അവര്‍ അധപതനതിന്റെ ഗര്തതിലീക് വീണു പോകുന്നു.അവടെ അവര്‍ പണത്തിനാണ്

പെണ്ണിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത്. ഇണയുടെ വിദ്യാ ഭിയസതിണോ, സൌനരിയതിനോ, സോഭാവതിണോ വില കല്പിക്കാറില്ല. സ്ത്രീ എന്നത് ഒരു ധനമാണെന്ന യഥാര്‍ത്ഥ്യം യുവ സമൂഹം ബോധപൂര്‍വം മറക്കുന്നു. യുവ മനസ്സുകളില്‍ നിന്ന് സ്നേഹം, ധാര്‍മികത, മൂല്യ ബോധം എന്നിവ വറ്റി വരണ്ടു കൊണ്ടിരിക്കുന്നു. സ്ത്രീയെ ഇണയായും തുണയ യും സീകരിക്കുന്നതിനു പകരം വിപണിയിലെ ഉല്പന്നം കണക്കെ വില പെഅശാല്‍ ഉണ്ടാകുന്നു. സ്ത്രീ എന്നത് അയ്ഷര്യമാണ്. കുടുംബത്തിലെ വിളക്കാണ്.

കേരള സമൂഹത്തില്‍ എല്ലാ ജാതികളിലും നിലനില്കുന്ന ആപല്കരമായ ഒരു ജീര്‍ണതയാണ് സ്ത്രീധനം! ഈ ദുരവസ്ഥ സ്ത്രീ യുടെ മുമ്പില്‍ ഒരു ചോദ്യചിന്നമായി, വന്‍ ഭീഷണിയായി തീര്നിരിക്കുന്ന ആപല്‍ സന്ധിയിലാണ് നാം ജീവിക്കുന്നത്. ഏതോരു വിപത്തിനെയും തടുക്കുക എന്നത് മാനവികമായ ധര്മമാണ്. അധര്മികക്കെതിരെ ധര്മത്തിന്റെ വാല്‍ എടുത്തു യുദ്ധം ചെയ്യേണ്ടത് അത്യാവശ്യമാണ്. വിവാഹ വേളയില്‍ സ്ത്രീയില്‍ നിന്ന് പുരുഷന്‍ ഈടാക്കുന്ന അവിഹിതമായ ധനമാണ് സ്ത്രീധനം!! മനസ്സാക്ഷി നശിച്ച ഇടുങ്ങിയ ചിന്ദഗതിക്കാരായ അധമന്‍മാര്‍കെ ഇതു വാങ്ങാന്‍ കഴിയു. യാതൊരു അധ്വാനമോ ക്ലേശമോ ഇല്ലാതെ അവിഹിതമായി കിട്ടുന്ന സമ്പത്ത്‌ പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ എല്ലാ വിത അധാര്‍മിക വൃതികല്കും ധൂര്തിനുമായി ഉപയോഗിക്കുന്നു. സംബന്നന്മാര്ക് ഇതു കൊടുക്കാന്‍ കഴിയും. ജീവിതത്തിന്റെ ഇരുതല മുട്ടിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന ഇടതരക്കാര്കു കിടപ്പാടം പണയ പെടുതിയും ബ്ലേടിനു- കടമെടുത്തും കൊടുക്കേണ്ടി വരും.

പെണ്ണ് പിറക്കുന്നത്‌ ഐശര്യമാനെന്ന ആ സുന്ദര കാലം മരിച്ചു. ഉള്കിടിലതോടെയാണ് എപ്പോള്‍ ജനിക്കുന്ന പെണ്‍കുട്ടിയെ മാതാ പിതാക്കള്‍ കാണുന്നത്!! പെന്‍ കുട്ടിയുടെ പിറവിയോടെ തന്നെ രക്ഷിതാക്കള്‍ അവരുടെ വിവാഹത്തിന് വേണ്ടിയുള്ള സാമ്പത്തികം അന്നേഷിച്ചു തുടങ്ങും. സ്ത്രീ ധനമെന്ന മഹാ മാരി തടുത്തു നിര്‍ത്താന്‍ നമ്മുടെ സമൂഹത്തിനു സാതിക്കില്ലേ? ഈ കൊടിയ വിപത്ത് നിഷ്കാസനം ചെയ്യാന്‍ നമ്മള്‍ ഓരോരുത്തരും ദ്രിടനിചയം ചെയ്യുകയാണെങ്കില്‍ അത് വലിയൊരു മാറ്റത്തിന്റെ നന്ദി കുറിക്കളകും. യുവാക്കളില്‍ ഇതിനെ കുറിച്ച് ബോധവല്‍കരണ ക്ലാസ്സ്‌ നടത്തണം. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയാല്‍ ഒരളവു വരെ തടയാന്‍ സഹായകമാകും. സമൂഹത്തില്‍ ദൂര വ്യാപകമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു കൊടും വിപത്ത് ഇല്ലായ്മ ചെയ്യാനുള്ള കൂട്ടായ പരിശ്രമമാണ് ഉടലെടുക്കേണ്ടത്. സ്നേഹവും ത്യാഗവും നിസാര്തതയും ഷീലമക്കെണ്ടിയിരിക്കുന്ന്‍ . സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുമ്പോള്‍ അവിടെ പണത്തിനു ഒട്ടും പ്രാധാന്യമില്ല. പുരുഷന് നഷ്ടപെട്ട ധനം സ്നേഹമാണ്. അത് സ്ത്രീയില്‍ നിന്ന് ലഭിക്കും. ഒരു കണ്ണില്‍ സ്നേഹവും മറു കണ്ണില്‍ സ്വാന്തനവും ചുണ്ടില്‍ വിശ്വാസത്തിന്റെ പുഞ്ചിരിയുമായി ദൈനംദിന ജീവിതത്തില്‍ വിട ചൊല്ലി ഉമ്മറ പടി ഇറങ്ങുന്ന ഭര്‍ത്താവു ഭാര്യക്ക്‌ എന്നൊരു സ്വപ്നം മാത്രമാണ്. ദിനം പ്രതി പത്ര താളുകളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ ധന പീഡനങ്ങള്‍, സഹിക്ക വയ്യാതെയുള്ള ആത്മഹത്യകള്‍ തുടങ്ങിയ വാര്‍ത്തകള്‍ കണ്ടു നമുക്ക് ലജ്ജിക്കാം.

പ്രതികരണ ശേഷി നഷ്ടപ്പെട്ട വരെപ്പോലെ നിസങ്ങരായി നോക്കി നില്‍ക്കുന്ന അവസ്ഥ മാറണം. ശൈതില്യങ്ങളുടെ ഉരുള്‍ പൊട്ടലുകള്‍ നമ്മുടെ തന്നെ കുടുംബത്തെയും സ്വസ്ഥതയും ബാതിക്കുവോളം നാം കാത്തു നില്കുന്നത് മൂടതമാണ്‌. സ്ത്രീ ധനമെന്ന തിന്മക്കെതിരെ യുവതീ യുവാക്കള്‍ അണി ചേരൂ..നാളത്തെ പ്രഭാതത്തില്‍ കിഴക്ക് സൂര്യന്‍ ഉദിക്കുമ്പോള്‍ സ്ത്രീ ധനമെന്ന മഹാ വിപത്ത് നമുടെ സമൂഹത്തില്‍ അന്യമാകട്ടെ...സ്ത്രീധന മുക്ത മായ ഒരു സമൂഹത്തിന്റെ തിരു പിറവിക്കു വേണ്ടി നമുക്ക് കാത്തിരിക്കാം...