Thursday, August 4, 2011

Dowry

സ്ത്രീധനം എന്ന വിപത്ത്

മുകേഷ് നഗരത്തിലെ ഒരു ബാങ്കിലെ മാനേജര്‍ ആണ്. വിവാഹാലോചന തകൃതിയായി നടക്കുന്നു. ബാങ്ക് ജീവനക്കാര്‍ക് വിവാഹ കമ്പോളത്തില്‍ നല്ല മാര്‍ക്കറ്റ്‌ ആണ്. മുകേഷിന്റെ demand 200 പവന്‍ ആഭരണം, നഗരത്തില്‍ ഒരു വീട്, ഒരേകര് സ്ഥലം, മുന്തിയ കാര്‍!!! അല്പം സൌന്ദര്യം കുറവനെങ്ങിലും "വിന്ദുജ" എന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ മുകളില്‍ പറഞ്ഞ കാരിയങ്ങള്‍ മുകേഷിന് സ്വന്തം!!

നാം ജീവിക്കുന്ന സമൂഹത്തില്‍ നടമാടുന്ന ജീര്‍ണതകള്‍ക്കെതിരെ വിരല്‍ ചൂണ്ടാനാണ് ഈ സംഭവം പറഞ്ഞത്. പരിഷ്കൃതമായ ഒരു സമൂഹം ധാര്‍മികത ഉള്‍കൊള്ളാന്‍ മടിക്കുന്നു. ഈ മൂല്യമില്ലയമയുടെ മൂര്ധന്യതയില്‍ പകച്ചുനില്കുന്ന ഒരു വിഭാഗമുണ്ട്. അത് പെണ്മക്കളുടെ മാതാപിതാക്കളാണ്. പ്രായപൂർത്തിയാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ഇവരുടെ നെടുവീര്പുകള്‍ ആരറിയാന്‍! ഇന്നത്തെ യുവാക്കള്‍ വിദ്യാ സംബാന്നരനെന്കിലും വിവാഹ സമയമാകുമ്പോള്‍ അവര്‍ അധപതനതിന്റെ ഗര്തതിലീക് വീണു പോകുന്നു.അവടെ അവര്‍ പണത്തിനാണ്

പെണ്ണിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത്. ഇണയുടെ വിദ്യാ ഭിയസതിണോ, സൌനരിയതിനോ, സോഭാവതിണോ വില കല്പിക്കാറില്ല. സ്ത്രീ എന്നത് ഒരു ധനമാണെന്ന യഥാര്‍ത്ഥ്യം യുവ സമൂഹം ബോധപൂര്‍വം മറക്കുന്നു. യുവ മനസ്സുകളില്‍ നിന്ന് സ്നേഹം, ധാര്‍മികത, മൂല്യ ബോധം എന്നിവ വറ്റി വരണ്ടു കൊണ്ടിരിക്കുന്നു. സ്ത്രീയെ ഇണയായും തുണയ യും സീകരിക്കുന്നതിനു പകരം വിപണിയിലെ ഉല്പന്നം കണക്കെ വില പെഅശാല്‍ ഉണ്ടാകുന്നു. സ്ത്രീ എന്നത് അയ്ഷര്യമാണ്. കുടുംബത്തിലെ വിളക്കാണ്.

കേരള സമൂഹത്തില്‍ എല്ലാ ജാതികളിലും നിലനില്കുന്ന ആപല്കരമായ ഒരു ജീര്‍ണതയാണ് സ്ത്രീധനം! ഈ ദുരവസ്ഥ സ്ത്രീ യുടെ മുമ്പില്‍ ഒരു ചോദ്യചിന്നമായി, വന്‍ ഭീഷണിയായി തീര്നിരിക്കുന്ന ആപല്‍ സന്ധിയിലാണ് നാം ജീവിക്കുന്നത്. ഏതോരു വിപത്തിനെയും തടുക്കുക എന്നത് മാനവികമായ ധര്മമാണ്. അധര്മികക്കെതിരെ ധര്മത്തിന്റെ വാല്‍ എടുത്തു യുദ്ധം ചെയ്യേണ്ടത് അത്യാവശ്യമാണ്. വിവാഹ വേളയില്‍ സ്ത്രീയില്‍ നിന്ന് പുരുഷന്‍ ഈടാക്കുന്ന അവിഹിതമായ ധനമാണ് സ്ത്രീധനം!! മനസ്സാക്ഷി നശിച്ച ഇടുങ്ങിയ ചിന്ദഗതിക്കാരായ അധമന്‍മാര്‍കെ ഇതു വാങ്ങാന്‍ കഴിയു. യാതൊരു അധ്വാനമോ ക്ലേശമോ ഇല്ലാതെ അവിഹിതമായി കിട്ടുന്ന സമ്പത്ത്‌ പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ എല്ലാ വിത അധാര്‍മിക വൃതികല്കും ധൂര്തിനുമായി ഉപയോഗിക്കുന്നു. സംബന്നന്മാര്ക് ഇതു കൊടുക്കാന്‍ കഴിയും. ജീവിതത്തിന്റെ ഇരുതല മുട്ടിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന ഇടതരക്കാര്കു കിടപ്പാടം പണയ പെടുതിയും ബ്ലേടിനു- കടമെടുത്തും കൊടുക്കേണ്ടി വരും.

പെണ്ണ് പിറക്കുന്നത്‌ ഐശര്യമാനെന്ന ആ സുന്ദര കാലം മരിച്ചു. ഉള്കിടിലതോടെയാണ് എപ്പോള്‍ ജനിക്കുന്ന പെണ്‍കുട്ടിയെ മാതാ പിതാക്കള്‍ കാണുന്നത്!! പെന്‍ കുട്ടിയുടെ പിറവിയോടെ തന്നെ രക്ഷിതാക്കള്‍ അവരുടെ വിവാഹത്തിന് വേണ്ടിയുള്ള സാമ്പത്തികം അന്നേഷിച്ചു തുടങ്ങും. സ്ത്രീ ധനമെന്ന മഹാ മാരി തടുത്തു നിര്‍ത്താന്‍ നമ്മുടെ സമൂഹത്തിനു സാതിക്കില്ലേ? ഈ കൊടിയ വിപത്ത് നിഷ്കാസനം ചെയ്യാന്‍ നമ്മള്‍ ഓരോരുത്തരും ദ്രിടനിചയം ചെയ്യുകയാണെങ്കില്‍ അത് വലിയൊരു മാറ്റത്തിന്റെ നന്ദി കുറിക്കളകും. യുവാക്കളില്‍ ഇതിനെ കുറിച്ച് ബോധവല്‍കരണ ക്ലാസ്സ്‌ നടത്തണം. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയാല്‍ ഒരളവു വരെ തടയാന്‍ സഹായകമാകും. സമൂഹത്തില്‍ ദൂര വ്യാപകമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു കൊടും വിപത്ത് ഇല്ലായ്മ ചെയ്യാനുള്ള കൂട്ടായ പരിശ്രമമാണ് ഉടലെടുക്കേണ്ടത്. സ്നേഹവും ത്യാഗവും നിസാര്തതയും ഷീലമക്കെണ്ടിയിരിക്കുന്ന്‍ . സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുമ്പോള്‍ അവിടെ പണത്തിനു ഒട്ടും പ്രാധാന്യമില്ല. പുരുഷന് നഷ്ടപെട്ട ധനം സ്നേഹമാണ്. അത് സ്ത്രീയില്‍ നിന്ന് ലഭിക്കും. ഒരു കണ്ണില്‍ സ്നേഹവും മറു കണ്ണില്‍ സ്വാന്തനവും ചുണ്ടില്‍ വിശ്വാസത്തിന്റെ പുഞ്ചിരിയുമായി ദൈനംദിന ജീവിതത്തില്‍ വിട ചൊല്ലി ഉമ്മറ പടി ഇറങ്ങുന്ന ഭര്‍ത്താവു ഭാര്യക്ക്‌ എന്നൊരു സ്വപ്നം മാത്രമാണ്. ദിനം പ്രതി പത്ര താളുകളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ ധന പീഡനങ്ങള്‍, സഹിക്ക വയ്യാതെയുള്ള ആത്മഹത്യകള്‍ തുടങ്ങിയ വാര്‍ത്തകള്‍ കണ്ടു നമുക്ക് ലജ്ജിക്കാം.

പ്രതികരണ ശേഷി നഷ്ടപ്പെട്ട വരെപ്പോലെ നിസങ്ങരായി നോക്കി നില്‍ക്കുന്ന അവസ്ഥ മാറണം. ശൈതില്യങ്ങളുടെ ഉരുള്‍ പൊട്ടലുകള്‍ നമ്മുടെ തന്നെ കുടുംബത്തെയും സ്വസ്ഥതയും ബാതിക്കുവോളം നാം കാത്തു നില്കുന്നത് മൂടതമാണ്‌. സ്ത്രീ ധനമെന്ന തിന്മക്കെതിരെ യുവതീ യുവാക്കള്‍ അണി ചേരൂ..നാളത്തെ പ്രഭാതത്തില്‍ കിഴക്ക് സൂര്യന്‍ ഉദിക്കുമ്പോള്‍ സ്ത്രീ ധനമെന്ന മഹാ വിപത്ത് നമുടെ സമൂഹത്തില്‍ അന്യമാകട്ടെ...സ്ത്രീധന മുക്ത മായ ഒരു സമൂഹത്തിന്റെ തിരു പിറവിക്കു വേണ്ടി നമുക്ക് കാത്തിരിക്കാം...

10 comments:

 1. niraye sthreedhanam nedichu kalyanam kazhicha aal enthu basisilanu athine patti ezhuthunnathu?

  ReplyDelete
 2. ഇദ്ദേഹം പറയുന്ന ത് പോലെ യുവാക്കൾ പ്രതികരിക്കേണ്ടതും പ്രവർത്തിക്കേണ്ടതും അവരുടെ വിവാഹത്തിൻ മുമ്പായിരിക്കണം. ഉപദേശിക്കാൻ എളുപ്പമാണു അത് സ്വന്തം ജീവിതത്തിൽ പ്രവർത്തിച്ച് കാണിക്കുന്ന വരാണ് നമുക്ക് വേണ്ടത്.
  പെൺ കുട്ടികളുള്ള മാതാപിതാക്കളുടെ വ്യഥ അവർക്ക് മാത്രമേ അറിയൂ, അതിന് പരിഹാരം ഇത്പോലുള്ള ലേഖനങ്ങളല്ല. മറിച്ച് ആrജ്ജവമുള്ള ഒരു സമൂഹത്തി ന്റ് ഉയർത്തെഴുന്നേൽപ്പാണ്
  ------ ലാൽ സലാം.

  ReplyDelete
 3. ചേട്ടാ വായിക്കാന്‍ പറ്റുന്നില്ല..ഫോണ്ട് സൈസ് ഒന്ന് കൂട്ടൂ.

  ReplyDelete
 4. Dear Aouramgaseeb ikka, Why should your great ideas are expressing eighteen years after marriage.I strongly believe our Ikka recieve DOWRY after marathon negotiations with your life partner's family(our nearest relatives)Life Ethics ? With all respect Your dearest brother NMJ Perumathura

  ReplyDelete
 5. Sorry for the comment, I cant hide my opinion however appreciate our ikka's advice to the new generation.With all respect YOUR'S Brother NMJ Perumathura

  ReplyDelete
 6. നമുക്ക് കാത്തിരിക്കാം... വാങ്ങിയത് തിരിച്ചു നല്കി മാതൃക കാണിക്കാൻ കല്യാണംകഴിഞ്ഞുപോയ കാരണവനമാരും തയ്യാറാകണം. അപ്പോൾ യുവതലമുറയെ കുറ്റം പറയേണ്ടി വരില്ല..

  ReplyDelete
 7. http://www.facebook.com/groups/perumathuraonline/495467580465275/?comment_id=495470763798290&notif_t=group_comment

  ReplyDelete
 8. http://seebus.blogspot.com/

  nammude naattukaaranum athulya prathibhayumaaya aurangazeebu sahibinte blog sandarshichu.nannayittund nalla chinthakalum, lekhanangalum athilund, cartoonukal addehathinte prathibhakk maattu koottunnu. ellarum ee blog sandarshikkanam ennu abhyarthikkunnu.

  Itharathilulla prathibhakale abhinandhikkunna kaaryathilum prolsahippikkunna kaaryathilum pothuve nammude naattukaarkk pishukk aanu. chilappo perumathurayude bhoomishaasthrathinte kuzhappam kodaayirikkam angane sambhavikkunnad haha. endayalum aarudeyenkilum kuravukalo, kuttangalo kandaal minutukalkullil facebookil post cheyyan malsaramanu. itharathilullavare prolsahippikkuvan nammal pishukku kaattumbol, athu oru naadinte apachayam aanennu sammathikkendi varum.

  Thaankale abhinandikkaan vaikiyadinte peril perumathurayile ellarkkum vendi thaankalodu maappu chodikkunnu.

  varakalum, lekhanangalum thudaruka. vaayanakkarude koottathil ini njangalum undaakum. thaankalude swantham naattukaar.

  kooduthal uyarathil yethuvaanum, nettangal koyyuvanum naadinte yashassu vaanolam uyarthuvaanum thaankalku saadhyamaakatte ennu prarthikkunnu aashamsikkunnu. congraaatzzzz.

  snehathode ur bro shaheer salim (Gramajyothi society of culture and development, perumathura)

  ReplyDelete
 9. ഭാഷാ ശൈലിയ്ക്ക് മാറ്റ് കൂടിയിട്ടുണ്ട് സീബ്.
  ബ്ലോഗ് ലോകത്തേയ്ക്ക് സ്വാഗതം.കാണാൻ വൈകി.
  ആശംസകൾ.
  :)

  ReplyDelete
 10. സംഗതി എല്ലാർക്കും അറിയാമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ മനഃപൂർവ്വം മറന്നുപോകുന്ന ഒരു മഹാമാരിയാണു സ്ത്രീധനം. ആത്മാഭിമാനമുള്ള മനുഷ്യന് ചിന്തിക്കാൻ പാടില്ലാത്തതും അതാണ്. പുരുഷൻ സ്വയം വിൽക്കപ്പെടുകയാണെന്നത് പലപ്പോഴും ഓർക്കാറില്ല. തന്നെപ്പോലെതന്നെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന മറ്റൊരു വ്യക്തിയാണ് തന്റെ ഇണയെന്നും അതുകൊണ്ടുതന്നെ അവരുടെ മനസ്സുകളിൽ തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് എങ്ങനെയായിരിക്കുമെന്നതും ചിന്തിക്കുന്നവർ സമൂഹത്തിൽ തുലോം കുറവാണെന്നത് അത്യന്തം ദുഃഖകരമാണ്.

  ReplyDelete